+91 9447062027
desiyavartha@gmail.com
    പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷൻ പദ്ധതി; നടപ്പാക്കുമെന്ന് ധനമന്ത്രി

കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ രാഷ്ട്രീയ ലോക്ദൾ; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

20-01-2026

തിരുവനന്തപുരം: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കർഷകശബ്ദവും നിർണ്ണായക ശക്തിയുമായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നു. സംഘടനാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി കേരളത്തിന്റെ ചുമതലയുള്ള (State Incharge) ഡോ. സുമീത് സുശീലൻ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന വിപുലമായ പുനഃസംഘടനയിലൂടെ സംസ്ഥാന പ്രസിഡന്റ് ഷഹീദ് അഹമ്മദിന്റെ നേതൃത്വത്തിൽ കേരളത്തിൽ അജയ്യമായ ഒരു രാഷ്ട്രീയ ബദൽ പടുത്തുയർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കർഷകപക്ഷ രാഷ്ട്രീയത്തിലൂടെ ഉത്തരേന്ത്യയിൽ തരംഗമായ പാർട്ടി, ദക്ഷിണേന്ത്യയിലേക്കും വേരുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ സജീവമാകുന്നത്. യുവജനങ്ങളെ അണിനിരത്തി താഴെത്തട്ടുമുതൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്താൻ ഡോ. സുമീത് സുശീലൻ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ദേശീയ അധ്യക്ഷൻ ജയന്ത് ചൗധരിയുടെ വികസന കാഴ്ചപ്പാടുകളും ജനകീയ നയങ്ങളും മുൻനിർത്തി വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും കൺവെൻഷനുകൾ വിളിച്ചുകൂട്ടും. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് സജീവമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആർ.എൽ.ഡി കേരള ഘടകത്തിന്റെ തീരുമാനം

സിനിമ

മലയാളത്തിന്റെ 'അമ്പിളിക്കല'യ്ക്ക് 75-ാം പിറന്നാൾ

7-1-2025

തിരുവനന്തപുരം: മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 75-ാം പിറന്നാൾ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. വാഹനാപകടത്തെത്തുടർന്ന് വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം തിരുവനന്തപുരത്തെ പേയാടുള്ള വസതിയിൽ ലളിതമായ ചടങ്ങുകളോടെയാണ് ജന്മദിനം ആഘോഷിച്ചത്. കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. പത്നി ശോഭ, മക്കളായ രാജ്‌കുമാർ, പാർവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 23-ന് തിരുവനന്തപുരത്ത് സിനിമാരംഗത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് അദ്ദേഹത്തിനായി വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.

പെപ്പെയും കീർത്തി സുരേഷും ഒന്നിക്കുന്ന ‘തോട്ടം’; ടൈറ്റിൽ ടീസറും പോസ്റ്ററും പുറത്ത്

07-11-2025

ആന്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. തോട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമായാണ് ‘തോട്ടം’ എത്തുക എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ഫസ്റ്റ് പേജ് എന്റർടെയിൻമെന്റ്, എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്റെർടെയിനേർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി.അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

രജനീകാന്തുമായി ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവുമായി കമൽഹാസൻ.

06-11-2025

രജനീകാന്തുമായി ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവുമായി കമൽഹാസൻ. സിനിമയെ കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ലെറ്റർ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘തലൈവർ 173’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ്. നടനും സംവിധായകനും നിർമാതാവുമായ സുന്ദർ.സി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2027 പൊങ്കലിനായിരിക്കും സിനിമ തിയറ്ററുകളിലെത്തുക. ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു - തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം’, എന്നാണ് പോസ്റ്റ് പങ്കിട്ടുകൊണ്ട് കമൽ കുറിച്ചത്. ‘കാറ്റുപോലെ മഴപോലെ നദിപോലെ... നമുക്ക് നനയാം, ആസ്വദിക്കാം, ജീവിക്കാം!’ എന്ന അടിക്കുറിപ്പും താരം പോസ്റ്റിനൊപ്പം പങ്കുവച്ചു.

മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10-ന് രാവിലെ ഒൻപത് മണിക്ക്

02-04-2025

ബസൂക്കയുടെ ആദ്യ പ്രദർശനം ഏപ്രിൽ 10-ന് രാവിലെ ഒൻപത് മണിക്ക് മമ്മൂട്ടിയാണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ഈ വിവരം പുറത്തുവിട്ടത്. മമ്മൂട്ടി ആരാധകരും ചലച്ചിത്രപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാ​ഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് ബസൂക്കയുടെ ആദ്യ പ്രദർശനത്തേക്കുറിച്ചുള്ള വിവരം മമ്മൂട്ടി പങ്കുവെച്ചത്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു സുപ്രധാനവേഷത്തിലുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.

ലൈഫ്‌സ്റ്റൈൽ

തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

02-04-2025

കെ-സ്മാർട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

മാരുതി സുസുക്കിയുടെ വിലവർധന ഏപ്രിൽ എട്ടുമുതൽ : 2,500 രൂപമുതൽ 62,000 രൂപവരെയാണ് വിലവർധന

04-2025

രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കിയുടെ വിലവർധന ഏപ്രിൽ എട്ടുമുതൽ നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. 2,500 രൂപമുതൽ 62,000 രൂപവരെയാണ് കൂടുക. തിരഞ്ഞെടുത്ത മോഡലുകൾക്കുമാത്രമാകും വർധനയെന്നും കമ്പനി അറിയിച്ചു. ഏപ്രിലിൽ നാലുശതമാനംവരെ വിലവർധന നടപ്പാക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ.

04-04-2025

2024 -25 അധ്യായന വർഷവും സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. നിലവിലെ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മിഷന് റിപ്പോർട്ടു നൽകണമെന്നാണ് നിർദേശം. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്നത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പരിശോധിക്കണം.ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുെ ഇത് പാലിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട റീജിയണൽ ഓഫീസർമാരും ചെയർമാനും ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു

വിഷു ബമ്പർ വിപണിയിൽ എത്തി: ഒന്നാം സമ്മാനം 12 കോടി രൂപ

04-04-2025

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷു ബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. ഇത്തവണത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ് സീരീസുകളിലായി വിൽപ്പനയ്ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും

© 2026 Desiyavartha | privacy policy