
കോട്ടയത്തെ ഒരു ഹോട്ടൽ മുറിയിൽ മര്യാത്തുരുത്ത് സ്വദേശി ആസിയയെയും (20) പുതുപ്പള്ളി സ്വദേശി നന്ദകുമാറിനെയും (22) ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രണയത്തിലായിരുന്ന ഇവരിൽ ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്; മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.