+91 9447062027
desiyavartha@gmail.com

കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ രാഷ്ട്രീയ ലോക്ദൾ; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

20-01-2026


തിരുവനന്തപുരം: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കർഷകശബ്ദവും നിർണ്ണായക ശക്തിയുമായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നു. സംഘടനാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി കേരളത്തിന്റെ ചുമതലയുള്ള (State Incharge) ഡോ. സുമീത് സുശീലൻ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന വിപുലമായ പുനഃസംഘടനയിലൂടെ സംസ്ഥാന പ്രസിഡന്റ് ഷഹീദ് അഹമ്മദിന്റെ നേതൃത്വത്തിൽ കേരളത്തിൽ അജയ്യമായ ഒരു രാഷ്ട്രീയ ബദൽ പടുത്തുയർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കർഷകപക്ഷ രാഷ്ട്രീയത്തിലൂടെ ഉത്തരേന്ത്യയിൽ തരംഗമായ പാർട്ടി, ദക്ഷിണേന്ത്യയിലേക്കും വേരുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ സജീവമാകുന്നത്. യുവജനങ്ങളെ അണിനിരത്തി താഴെത്തട്ടുമുതൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്താൻ ഡോ. സുമീത് സുശീലൻ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ദേശീയ അധ്യക്ഷൻ ജയന്ത് ചൗധരിയുടെ വികസന കാഴ്ചപ്പാടുകളും ജനകീയ നയങ്ങളും മുൻനിർത്തി വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും കൺവെൻഷനുകൾ വിളിച്ചുകൂട്ടും. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് സജീവമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആർ.എൽ.ഡി കേരള ഘടകത്തിന്റെ തീരുമാനം

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy