+91 9447062027
desiyavartha@gmail.com
    എസ്ഐആറിന് എതിരെ കേരളം കോടതിയിലേക്ക് രജനീകാന്തുമായി ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവുമായി കമൽഹാസൻ. വിജയ്​യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ

തിരുവനന്തപുരം ലുലുമാളിൽ വിലക്കുറവിന്റെ മഹോത്സവം; പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം

7-1-2025

തിരുവനന്തപുരം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തിരുവനന്തപുരം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം. നൂറിലേറെ ബ്രാന്റുകളുടെ മൂവായിരത്തോളം ഉത്പന്നങ്ങൾക്കാണ് മഹാ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ജനുവരി 8 മുതൽ 11 വരെയുളള നാലുദിവസങ്ങളിലാണ് വമ്പിച്ച ഓഫർ സെയിൽ നടക്കുന്നത്. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായാണ് അന്തർദേശീയ ഉത്പന്നങ്ങൾക്കുൾപ്പെടെ വമ്പൻ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ഓഫർ സെയില്‍ ദിവസങ്ങളില്‍ മിഡ്നൈറ്റ് ഷോപ്പിങിനും അവസരമുണ്ടാകും. രാത്രി രണ്ടുമണി വരെ മാള്‍ തുറന്നു പ്രവർത്തിക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ലുലുമാളിലെ ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലർച്ചെ രണ്ടുമണിവരെ പ്രവർത്തിക്കും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പർച്ചേയ്സ് സാധ്യമാണ്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടി വി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാവുന്നതാണ്. തിരക്ക് പരിഗണിച്ച് സുഗമമായ ഷോപ്പിങിന് വേണ്ട പ്രത്യേക ക്രമീകരണങ്ങളും ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി എട്ടുമുതൽ പതിനൊന്ന് വരെ ബില്ലിങിനായി പ്രത്യേക കൗണ്ടറുകളും പാർക്കിങിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. ഷോപ്പിങ്ങും സെലിബ്രേഷനും ഫൺ ആക്റ്റിവിറ്റീസും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിലാണ് ഓഫർ സെയിൽ ചെയ്യാൻ പറ്റുന്ന വിധത്തിലാണ് ജനുവരി 8 മുതൽ 11 വരെയുള്ള നാലു ദിവസങ്ങളിൽ ഓഫർ സെയിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് ലുലുമാൾ അധികൃതർ അറിയിച്ചു.

LATEST NEWS

UPDATES

  • കേരളത്തിൽ ബിജെപിയുടെ മീഡിയ-സോഷ്യൽ മീഡിയ പ്രഭാരിയായി അനൂപ് ആന്റണിയെ നിയമിച്ചു
  • കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി സി.കെ ഹരികൃഷ്ണൻ ചുമതലയേറ്റു.
  • വലിയമല ഐഎസ്ആർഒ സ്ഥലമേറ്റെടുപ്പ്: നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി ജി.ആർ. അനിൽ.
  • വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിര്; വിയോജിപ്പു രേഖപ്പെടുത്തണം: പാളയം ഇമാം...
  • സംസ്ഥാനത്ത് 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത...

സിനിമ

മലയാളത്തിന്റെ 'അമ്പിളിക്കല'യ്ക്ക് 75-ാം പിറന്നാൾ

7-1-2025

തിരുവനന്തപുരം: മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 75-ാം പിറന്നാൾ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. വാഹനാപകടത്തെത്തുടർന്ന് വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം തിരുവനന്തപുരത്തെ പേയാടുള്ള വസതിയിൽ ലളിതമായ ചടങ്ങുകളോടെയാണ് ജന്മദിനം ആഘോഷിച്ചത്. കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. പത്നി ശോഭ, മക്കളായ രാജ്‌കുമാർ, പാർവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 23-ന് തിരുവനന്തപുരത്ത് സിനിമാരംഗത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് അദ്ദേഹത്തിനായി വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.

ആരോഗ്യം

സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.

09-11-2025

തിരുവനന്തപുരം : സൗജന്യ തോക്ക് രോഗ നിർണയ ക്യാമ്പ്. ചരിഷ്‌മ ബൈ റിവീൽ എന്ന ലേസർ ചികിത്സ രീതി അടിസ്ഥാനമാക്കിയ നൂതന സൗന്ദര്യവർദ്ധക ചികിത്സയുടെ ഭാഗമായുള്ള സൗജന്യ തോക്ക് രോഗ നിർണയ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണിവരെ മുറിഞ്ഞപാലം സ്കിൻ കെയർ സ്പെഷ്യാലിറ്റി സെൻ്ററിൽ നടക്കും. റിവീൽ ലൈസേഴ്സിൻ്റെ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്ന ചരിഷ്‌മ ബൈ റിവീൽ എന്ന നൂതന ലേസർ സംവിധാനം വഴി ഒരുക്കുന്ന ചികിത്സയുടെ ഭാഗമായുള്ള തോക്ക് രോഗ നിർണയ ക്യാമ്പ് ആണ് സംഘടിപ്പിക്കുന്നത് എന്ന് സ്‌കിൻ കെയർ സ്പെഷ്യാലിറ്റി സെന്ററിന്റെ സ്ഥാപകനും സീനിയർ ഡെർമറ്റോളജിസ്റ്റുമായ ഡോ. രാജേഷ് നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 04712558848 എന്ന നമ്പറിൽ ബന്ധപ്പെടുക.

ലൈഫ്‌സ്റ്റൈൽ

തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

02-04-2025

കെ-സ്മാർട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

വിദ്യാഭ്യാസം

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് ഓട്ടിസം അവബോധദിനം

04-04-2025

ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഗാനം ആലപിച്ചുകൊണ്ട് കലാവിസ്മയങ്ങൾക്ക് തുടക്കമിട്ടു. സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം വിവിധ ഗാനങ്ങൾ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്‍കി.

ബിസിനസ്സ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്‍ കേരള സര്‍ക്കിളിന്‍റെ ഒമ്പതാമത് ത്രൈവാര്‍ഷിക സമ്മേളനം, തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ വച്ച് നടന്നു.

24-11-2025

ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ കെ വി ബംഗാറാജു മുഖ്യതിഥി ആയിരുന്നു. ജനറൽ മാനേജർമരായ സുശീൽ കുമാർ, മൻമോഹൻ സ്വൈൻ, ദിവ്യാൻസു രഞ്ജൻ തുടങ്ങിയര്‍ പങ്കെടുത്തു. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺ ഫെഡറേഷൻ്റെയും , ആൾ ഇന്ത്യ സേറ്ററ്റ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ്റെയും ജനറൽ സെക്രട്ടറി രൂപം റോയ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ പ്രസിഡൻറ് രജത് ,എസ്‌.ബി‌.ഐ പെൻഷനേഴ്സ് & റിട്ടയറീസ് അസോസ്സിയേഷൻ (കേരള) ജനറൽ സെക്രട്ടറി ഫിലിപ്പ്കോശി എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു ടി അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി രാജേഷ് എസ് സ്വാഗതവും ഡെപ്പ്യൂട്ടി ജനറല്‍ സെക്രട്ടറി വി പി ഷാജി നന്ദിയും പറഞ്ഞു . കേരളത്തിലെ എസ് ബി ഐ ഓഫീസര്‍മാരുടെ ഏക സംഘടനയായ എസ് ബി ഐ ഒ എ കേരള സർക്കിളിൻ്റെ ത്രൈവാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾ, ബാങ്കുകള്‍ പൊതുമേഖലയില്‍ തുടരേണ്ടുന്നതിന്‍റെ ആവിശ്യകത, ബാങ്ക് ഓഫീസര്‍മാര്‍ അനുഭവിക്കുന്ന ജോലിസമ്മര്‍ദ്ദം എന്നിവയ്ക്കൊപ്പം സാമ്പത്തിക മേഖലയെ ബാധിക്കുന്ന മറ്റ് പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

കൃഷി

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് ഏപ്രിൽ 10 നകം അപേക്ഷ നൽകണം.

02-04-2025

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല ഓഫീസ് പരിധിയിൽപ്പെട്ട തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകളിൽ തീർപ്പാകാതെ നിൽക്കുന്നവയിൽ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി 2025 ഏപ്രിലിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ തീരുവനന്തപുരം മേഖല ഓഫീസുകളിലോ ക്ഷേമനിധി അംഗങ്ങൾ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2325483 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ടൂറിസം

തിരുവനന്തപുരം വെള്ളനാട് സൈക്കോളജിക്കൽ തീം പാർക്ക്

06-04-2025

കേരളത്തിലെ തിരുവനന്തപുരത്തെ വെള്ളനാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സൈക്കോപാർക്ക്, ലോകത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ തീം പാർക്കാണ് . മനഃശാസ്ത്രം പ്രമേയമാക്കിയ ഒരു സവിശേഷ വിദ്യാഭ്യാസ വിനോദ പാർക്കാണ് ഇത് . ലോകത്തിലെ ആദ്യത്തെ മനഃശാസ്ത്ര-തീം എഡ്യൂടെയ്ൻമെന്റ് പാർക്കാണിത്. മൈൻഡ് ആൻഡ് ബ്രെയിൻ മ്യൂസിയങ്ങൾ, സാമൂഹ്യസാംസ്കാരിക മ്യൂസിയം, ആർട്ട് ഗാലറികൾ, ആകർഷകമായ വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സംവേദനാത്മക പ്രദർശനങ്ങൾ ഇവിടെ ഉണ്ട്. കുടുംബങ്ങൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് സൈക്കോപാർക്ക് പഠനത്തിനും മാനസികാരോഗ്യത്തിനുമുള്ള ഒരു കേന്ദ്രമാണ്. സംവേദനാത്മക പ്രദർശനങ്ങളിലൂടെയും ആകർഷകമായ അനുഭവങ്ങളിലൂടെയും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകൾ ആളുകൾക്ക് പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനും കഴിയുന്ന ഒരു സവിശേഷ അന്തരീക്ഷം സൃഷ്ടിക്കുക ആളുകളിൽ , ജിജ്ഞാസ ഉണർത്തുക, മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുക, വ്യക്തിഗത വളർച്ച വളർത്തുക എന്നിവയാണ് പാർക്കിന്റെ ലക്ഷ്യം. ഫോൺ : 9539240844