
പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായിരുന്ന ടി.എൻ. ഗോപകുമാറിന്റെ പത്താം ചരമവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം തിരുവനന്തപുരം ഏഷ്യാനെറ്റ് ആസ്ഥാനത്തെ റോഡിന് 'ഏഷ്യാനെറ്റ് ന്യൂസ് ടി.എൻ. ഗോപകുമാർ റോഡ്' എന്ന് പേരിടുന്നു. തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ഷൻ മുതൽ വാൻറോസ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പേര് അനാഛാദനം മേയർ വി.വി. രാജേഷ് നിർവഹിക്കും. മലയാള ദൃശ്യമാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ടി.എൻ.ജിയുടെ സ്മരണ പുതുക്കുന്നതിനൊപ്പം അദ്ദേഹത്തോടുള്ള വലിയൊരു ആദരം കൂടിയായി ഈ നാമകരണം മാറുന്നു.