
എംജി സർവകലാശാലാ പൂർവവിദ്യാർഥി അസോസിയേഷനും സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച 'എഡ്യു വിഷൻ 2035' അന്താരാഷ്ട്ര വിദ്യാഭ്യാസ കോൺക്ലേവ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഇതിനായി വിദ്യാഭ്യാസത്തെ തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന ഈ കോൺക്ലേവിൽ ശാസ്ത്രം, സാഹിത്യം, ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധർ പങ്കെടുത്ത ചർച്ചകളും എംജി സർവകലാശാലയിലെ പ്രമുഖരായ പൂർവവിദ്യാർഥികളുടെ സംഗമവും നടന്നു. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.