+91 9447062027
desiyavartha@gmail.com

റിപ്പബ്ലിക് ദിനം: കോഴിക്കോട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാകയുയർത്തും

26-1-2026


രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദേശീയപതാക ഉയർത്തും. ജനുവരി 26 തിങ്കളാഴ്ച രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്, സിറ്റി-റൂറൽ പൊലീസ് മേധാവികൾ എന്നിവർ മന്ത്രിയെ സ്വീകരിക്കുകയും, തുടർന്ന് അദ്ദേഹം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. പൊലീസ്, എക്സൈസ്, എൻ.സി.സി തുടങ്ങി 20 പ്ലാറ്റൂണുകൾ അണിനിരക്കുന്ന പരേഡിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ട്രോഫികൾ വിതരണം ചെയ്യുന്നതിനൊപ്പം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടും.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy