
പുതുവർഷത്തോടനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. 'സെയിൽ ഇൻ ടു 2026' (Sale in to 2026) എന്ന പേരിൽ ആരംഭിച്ച ഈ ഓഫർ വഴി ആഭ്യന്തര യാത്രകൾക്ക് 1,499 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 4,499 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ജനുവരി 13 മുതൽ 16 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സമയം. ഈ കാലയളവിൽ ബുക്ക് ചെയ്യുന്നവർക്ക് ജനുവരി 20 മുതൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും. ടിക്കറ്റ് നിരക്കിന് പുറമെ ബാഗേജ് സൗകര്യങ്ങൾക്കും സീറ്റ് സെലക്ഷനും പ്രത്യേക ഡിസ്കൗണ്ടുകൾ ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നുണ്ട്.