+91 9447062027
desiyavartha@gmail.com

കേരളത്തെ തകർക്കാൻ കേന്ദ്രസർക്കാർ ഗൂഢനീക്കങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം

12-1-2026


കേരളത്തെ തകർക്കാൻ കേന്ദ്രസർക്കാർ ഗൂഢനീക്കങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഇന്ന് (ജനുവരി 12, തിങ്കളാഴ്ച) തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹ സമരം നടത്തുന്നു. സംസ്ഥാനത്തിന് അർഹമായ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനും കടമെടുപ്പ് പരിധി കുറയ്ക്കുന്നതിനും എതിരായ ഈ പ്രതിഷേധത്തിൽ മന്ത്രിമാരും എംഎൽഎമാരും എംപിമാരും മറ്റ് എൽഡിഎഫ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സമരം നിശ്ചയിച്ചിരിക്കുന്നത്. 2024-ൽ ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണിതെന്നും കേന്ദ്രത്തിന്റെ 'സാമ്പത്തിക ഉപരോധത്തിനെതിരെയുള്ള' പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

LATEST NEWS

കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
കോട്ടയത്ത് യുവതിയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
© 2026 Desiyavartha | privacy policy