desiyavartha@gmail.com

ശബരിമലയിൽ ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

19-11-2025


ശബരിമലയിൽ ഭക്തർക്ക് യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരും ദേവസ്വം ബോർഡും ഭക്തരെ അവതാളത്തിലാക്കി. ഭക്തർക്കായി യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല. മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അയ്യപ്പന്മാർക്ക് കുടിവെള്ള വിതരണത്തിന് പോലും സൗകര്യമില്ല. അവശ്യത്തിന് പോലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്ത രഹിതമായാണ് ദേവസ്വവും സർക്കാരും പെരുമാറിയത്. മൂന്നുവർഷങ്ങൾക്കുമുമ്പ് ഏതാനും ദിവസങ്ങൾ നിലവിൽ വന്ന ചെറിയൊരു തടസ്സം മാത്രമാണ് മന്ത്രിയുടെ ന്യായം എന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS

ശബരിമലയിൽ ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ ഒരുക്കങ്ങൾ പൂർത്തിയായി
പുതുക്കിയ ക്ഷേമപെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യും.