+91 9447062027
desiyavartha@gmail.com

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ ഒരുക്കങ്ങൾ പൂർത്തിയായി

19-11-2025


അനന്തപുരിക്ക് നാഥനായ ശ്രീപത്മനാഭസ്വാമിയുടെ സന്നിധിയിൽ ഇനിയുള്ള 56 നാൾ വേദമന്ത്രജപങ്ങൾ നിറയും. അരങ്ങുവാഴ്ചയിലേറാൻ നടക്കുന്ന മുറജപം അൽപ്പം ആഘോഷമാക്കാൻ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ തുടങ്ങുന്ന മുറജപം ജനുവരി 14 ന് ലക്ഷദീപത്തോടെ സമാപിക്കും. വേദാന്തത്തെ അടുത്തറിയാനും ഉൾക്കൊള്ളാനുമാണ് മുറജപം. സുന്ദരജപവും വിഷ്ണുസഹസ്രനാമജപവും ഇതിന്റെ ഭാഗമാകും. മുറജപത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് വേണ്ടി പത്മനാഭം എന്ന പേരിൽ അരങ്ങൊരുങ്ങും. നാളെ വൈകിട്ട് 5 ന് കിഴക്കേനടയിൽ തൈലക് സിനിമതാരം രാജ് ബഹുബലി പത്മനാഭം ഉദ്ഘാടനം ചെയ്യും. നാളെ മുതൽ ജനുവരി 10 വരെ വൈകിട്ട് 5 മുതൽ രാത്രി 9 വരെ കിഴക്കേനടയിലും വടക്കേനടയിലും കലാപരിപാടികൾ നടക്കും. പ്രശസ്തരുടെ കച്ചേരികൾ, ഭജന, നൃത്തപരിപാടികൾ എന്നിവ അരങ്ങേറും. നാളെ മുതൽ 48 ദിവസം പത്മതീർത്ഥക്കരയിൽ വേദഗോഷ്ടിപഠന ക്ലാസുകൾ നടക്കും. ജനുവരി 13 ന് 16 ൽ പത്മതീർത്ഥക്കരയിലും, കിഴക്കേ ഗോപുരം, ശിവേലപ്പുര, പടിഞ്ഞാറേ ഗോപുരങ്ങൾ, മുമ്പ് ഗോപുരങ്ങൾ, നാൽ നടകളിലെ റോഡുകൾ എന്നിവിടങ്ങളിൽ ദീപാലങ്കാരം കൊണ്ട് അലംകൃതമാകും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് പത്മതീർത്ഥക്കരയിൽ നടക്കുന്ന ജലപൂജ കാണാൻ സാധിക്കും. 10,000 ഓളം പേർ ഈ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy