+91 9447062027
desiyavartha@gmail.com

മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം. 2 പൊലീസുകാർക്ക് സസ്പെൻഷന്‍, ഡ്രൈവർമാർ അറസ്റ്റിൽ

04-11-2025


മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവർമാർ, പൊലീസ് എന്നിവരിൽനിന്നു ദുരനുഭവം നേരിട്ട സംഭവത്തിൽ ഗ്രേഡ് എസ്ഐ ഉൾപ്പെടെ 2 പൊലീസുകാർക്കു സസ്പെൻഷൻ. 3 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ മൂന്നാർ സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എഎസ്ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy