+91 9447062027
desiyavartha@gmail.com

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

12-1-2026


കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും ഒപ്പമുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. ആറുമാസം മുമ്പ് വാടകയ്ക്ക് താമസിക്കാനെത്തിയ ചങ്ങനാശേരി സ്വദേശിനി ഷേർളി മാത്യുവിനെയാണ് (40) കിടപ്പുമുറിയിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്; ഇവർക്കൊപ്പം കണ്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഈ ദാരുണ വിവരമറിയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

LATEST NEWS

കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
കോട്ടയത്ത് യുവതിയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
© 2026 Desiyavartha | privacy policy