desiyavartha@gmail.com

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് ഓട്ടിസം അവബോധദിനം

04-04-2025


ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഗാനം ആലപിച്ചുകൊണ്ട് കലാവിസ്മയങ്ങൾക്ക് തുടക്കമിട്ടു. സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം വിവിധ ഗാനങ്ങൾ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്‍കി.

LATEST NEWS

തമ്പാനൂര്‍ സതീഷ് തമ്പാനൂരിൽ ബിജെപി സ്ഥാനാര്‍ഥി
അനുമോൾ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി.
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ്
സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.