desiyavartha@gmail.com

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യു

03-04-2025


പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രമർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് (മികവിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതാണ്) നിയമനം നടത്തുന്നതിനായി താഴെപ്പറയുന്ന യോഗ്യതയുള്ളവർക്കായി ഏപ്രിൽ 7ന് രാവിലെ 11ന് പരീക്ഷാ ഭവനിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. നിശ്ചിത യോഗ്യതയുളളവർ അന്നേ ദിവസം അസൽ രേഖകൾ സഹിതം ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത: എം.ടെക് (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്.സി (ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) എന്നിവയിൽ ഏതെങ്കിലും റെഗുലർ ഫുൾടൈം കോഴ്സുകൾ പാസ്സായിരിക്കണം. (കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്.) അഭിലഷണീയ യോഗ്യതകൾ: കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റംസ്. ടെക്നിക്കൽ: PHP, PostgreSQL, MySQL, Laravel, Codelgniter. പ്രവൃത്തി പരിചയം : 1.സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ-യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 2.പ്രോഗ്രാമർ: അഭിലഷണീയം. പ്രായപരിധി- 50 വയസിൽ താഴെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2546824, 0471-2546832. പി.എൻ.എക്സ് 1460/2025

LATEST NEWS

തമ്പാനൂര്‍ സതീഷ് തമ്പാനൂരിൽ ബിജെപി സ്ഥാനാര്‍ഥി
അനുമോൾ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി.
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ്
സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.