desiyavartha@gmail.com

    എസ്ഐആറിന് എതിരെ കേരളം കോടതിയിലേക്ക് രജനീകാന്തുമായി ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവുമായി കമൽഹാസൻ. വിജയ്​യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ

ഉറക്കവും വിശപ്പും കളയുന്ന സ്ട്രെസ്സ്; ലക്ഷണങ്ങളെ അവഗണിക്കാതെ, ശാന്തമായ മനസ്സിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

08-11-2025

സമകാലിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. 2021-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നും, അനിശ്ചിത കാലത്തേക്ക് അവധിയെടുക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. മാനസികാരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നറിയിച്ച സ്റ്റോക്സ് പിന്നീട് അതേ വർഷം അവസാനം ആഷസ് പരമ്പരയിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യൻ ഇതിഹാസം വിരാട് കോലിയും 2022 -ൽ ഇത്തരത്തിൽ ഒരു മാസം അവധിയെടുത്തതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രശസ്തരായവ‍ർ മാനസിക സമ്മർദം നേരിടുന്നതായുള്ള വാർത്തകൾ വരുമ്പോൾ അതിനു താഴെ, ''ഇട്ടുമൂടാനുള്ള സ്വത്തും, സൗകര്യങ്ങളും ഉള്ളവർക്കും സ്ട്രെസ്സോ, അപ്പോ നമ്മൾ ഒക്കെ എന്തു പറയണം'' എന്ന രീതിയിലുള്ള കമന്റുകൾ ധാരാളം വായിച്ചിട്ടുണ്ടാകും. സ്ട്രെസ് ഏത് സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിൽ ഉള്ളയാൾക്കും വരാമെന്ന അവബോധം ഇല്ലാത്തതാണ് അത്തരം കമന്റുകൾക്ക് പിന്നിലെ കാരണം. അതുകൊണ്ട് തന്നെയാണ് നവംബർ മാസത്തിൽ അന്താരാഷ്ട്ര സ്ട്രെസ് ബോധവത്കരണ വാരം ആചരിക്കുന്നതിന് പ്രസക്തിയേറുന്നതും. എന്താണ് മാനസിക സമ്മർദ്ദം? സ്ട്രെസ് വർത്തമാന കാലത്തെ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. യാതൊരു സമ്മർദ്ദമോ ആശങ്കകളോ ഇല്ലാത്ത സമാധാനപരമായ ജീവിതം, പലർക്കും ഇന്ന് സ്വപ്നം മാത്രമാണ്. നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളോട് ശരീരം പ്രതികരിക്കുന്ന രീതിയാണ് സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കമെന്ന് ലളിതമായി പറയാം. ഓഫീസിലെ ഡെഡ്‌ലൈനുകൾ, വീട്ടിലെ ഉത്തരവാദിത്തങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, അങ്ങനെ നമ്മൾ നേരിടുന്ന പ്രതിസന്ധി വ്യത്യസ്തമായിരിക്കാം എന്നു മാത്രം. ഒന്നിന് പുറകെ ഒന്നായി വരുന്ന ഈ വെല്ലുവിളികൾക്കിടയിൽ, നമ്മളറിയാതെ നമ്മുടെ മനസ്സിന്റെ താളം തെറ്റുന്നു. നെഞ്ചിലൊരു ഭാരമായി, ഉറക്കമില്ലാത്ത രാത്രികളായി, ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം വരുന്ന അവസ്ഥയായി, 'മാനസിക സമ്മർദ്ദം' അഥവാ 'സ്ട്രെസ്' നമ്മളിൽ കയറിക്കൂടുന്നു. മാനസിക സമ്മർദ്ദത്തിന്റെ ചില പ്രധാന കാരണങ്ങൾ ജോലിഭാരം അല്ലെങ്കിൽ തൊഴിലില്ലായ്മ: ഉയർന്ന മത്സരമുള്ള തൊഴിൽ മേഖലയിലെ അതിജീവനത്തിനായുള്ള നെട്ടോട്ടവും, ഓരോ മാസവും നിശ്ചയിക്കപ്പെട്ട ടാർഗറ്റും, മേലധികാരികളിൽ നിന്നുള്ള കുത്തുവാക്കുകളും സ്ട്രെസിലേക്ക് നയിക്കാം. അതുപോലെ തന്നെയാണ് ഒരു ജോലിയില്ലാത്തതിനാലുള്ള അരക്ഷിതാവസ്ഥയും. സാമ്പത്തിക ബാധ്യതകൾ: ലോണുകൾ, കടങ്ങൾ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ എന്നിവ സാധാരണക്കാരന്റെ ഉറക്കം കെടുത്തുന്നു. ബന്ധങ്ങളിലെ താളപ്പിഴകൾ: ദാമ്പത്യപ്രശ്നങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള അകൽച്ച, പ്രിയപ്പെട്ടവരുടെ വേർപാട്, ബന്ധങ്ങളിൽ ശരിയായ ആശയവിനിമയം ഇല്ലാത്തതെല്ലാം മാനസിക പിരിമുറുക്കം സൃഷ്ടിച്ചേക്കാം. ആരോഗ്യ പ്രശ്നങ്ങൾ: സ്വന്തമോ വേണ്ടപ്പെട്ടവർക്കോ വന്ന അപ്രതീക്ഷിത രോഗങ്ങൾ ഉണ്ടാക്കുന്ന മാനസിക സംഘർഷം. സാമൂഹിക സമ്മർദ്ദം: സമൂഹത്തിൽ 'മിടുക്കരായി' അല്ലെങ്കിൽ 'വിജയിച്ചവരായി' നിലനിൽക്കാനുള്ള ബാധ്യതയും, മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്നതിലൂടെയും സൃഷ്ടിക്കപ്പെടുന്ന സമ്മർദം. സാങ്കേതികവിദ്യയുടെ സ്വാധീനം: സാമൂഹിക മാധ്യമങ്ങളിലെ അതിപ്രസരം, നിരന്തരമായ നോട്ടിഫിക്കേഷനുകൾ, വിവരങ്ങളുടെ ഒഴുക്ക് എന്നിവ മനസ്സിന് വിശ്രമം നൽകാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ജെൻ സി എന്ന് വിശേഷിപ്പിക്കുന്ന യുവ തലമുറയിലാണ് സാങ്കേതികവിദ്യയുടെ സ്വാധീനത്തിൽ മാനസിക പിരിമുറുക്കം കൂടുതലായും കണ്ടുവരുന്നത്. മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ശാരീരികവും മാനസികവുമായ നിരവധി ലക്ഷണങ്ങളിലൂടെ മാനസിക സമ്മർദ്ദം പ്രകടമാവാം: ശാരീരിക ലക്ഷണങ്ങൾ: പതിവായ തലവേദന, കഴുത്തിലും തോളുകളിലും വേദന, നെഞ്ചെരിച്ചിൽ, ദഹനപ്രശ്നങ്ങൾ, അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായ ഉറക്കം. മാനസിക ലക്ഷണങ്ങൾ: അമിതമായ ഉത്കണ്ഠ, വിഷാദം, ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുക, മറവി, നിരാശ, ആശയക്കുഴപ്പം. പെരുമാറ്റത്തിലെ മാറ്റങ്ങൾ: മുൻകോപം, പെട്ടെന്ന് കരയുക, അമിതമായി ഭക്ഷണം കഴിക്കുകയോ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കടക്കുക, സ്വയം ഉൾവലിയുക, മറ്റുള്ളവരിൽ നിന്ന് അകന്നുമാറി ഇരിക്കുക എന്നിവയെല്ലാം സ്ട്രെസിന്റെ ലക്ഷണങ്ങളാകാം. സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാം . സമ്മർദ്ദം എന്നതൊരു രോഗമല്ല. മറിച്ച് ജീവിത സാഹര്യങ്ങളാൽ രൂപപ്പെട്ട മാനസികാവസ്ഥയാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് നമ്മുടെ വിജയം. ദിനചര്യയിൽ മാറ്റങ്ങൾ വരുത്തുക: ദിവസവും അരമണിക്കൂറെങ്കിലും നടക്കുകയോ, ഇഷ്ടമുള്ള വ്യായാമങ്ങളിലോ, കായിക വിനോദങ്ങളിലോ ഏർപ്പെടുന്നത് സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക. ലഹരിയെ പടിക്ക് പുറത്താക്കുക. ദിവസവും ഏഴോ എട്ടോ മണിക്കൂർ സുഖമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തുക. ആ സമയം വായനക്കോ, പ്രിയപ്പെട്ടവരോട് സംസാരിക്കാനോ വിനിയോഗിക്കുക. മനസ്സിനെ ശാന്തമാക്കുക: ദിവസവും അല്പസമയം ശാന്തമായി കണ്ണടച്ചിരുന്ന് ശ്വാസോച്ഛ്വാസം നടത്തുകയോ, ധ്യാനത്തിൽ ഏർപ്പെടുകയോ ചെയ്യാം. കൂടാതെ ചെയ്യുന്ന പ്രവർത്തികളിൽ, കൂടുതൽ ശ്രദ്ധ കൊടുക്കുക. അതുവഴി മനസ്സ് പലതിലേക്കും വ്യതിചലിക്കുന്നത് നിയന്ത്രിക്കാനാകും. ടെൻഷൻ തോന്നുമ്പോൾ, ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തുവിടുക. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കും. ഹോബികൾക്കായി സമയം കണ്ടെത്തുക: ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക, പുസ്തകം വായിക്കുക, സിനിമ കാണുക പൂന്തോട്ടപരിപാലനം, യാത്രകൾ, വരയ്ക്കുക തുടങ്ങി, നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്കായി ദിവസവും അല്പം സമയം മാറ്റിവയ്ക്കുക. ഇത് നിങ്ങളുടെ മനസ്സിന് ഉന്മേഷം നൽകും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തുറന്ന് സംസാരിക്കുക. ഒറ്റയ്ക്കാണെന്ന തോന്നൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും. പറ്റുമെങ്കിൽ വണ്ടിയുമെടുത്ത് പ്രിയപ്പെട്ടവർക്കൊപ്പം ഒരു നൈറ്റ് ഡ്രൈവാകാം. 'നോ' പറയാൻ പഠിക്കുക: ശബ്ദ താരാവലിയിൽ ഏറ്റവും ചെറിയ വാക്കുകളിൽ ഒന്നാണെങ്കിലും, പലർക്കും പറയാൻ ഏറെ ബുദ്ധിമുട്ടുള്ള വാക്കാണ് 'നോ'. ഞാൻ പറ്റില്ല എന്നു പറഞ്ഞാൽ അവരെന്ത് വിചാരിക്കും, മോശമല്ലേ എന്നെല്ലാം കരുതി, പലതും ഏറ്റെടുക്കുന്നത് നമ്മുടെ മനസ്സിനെ ബുദ്ധിമുട്ടിലാക്കുകയേ ഉള്ളൂ. നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തതോ, കൂടുതൽ സമ്മർദ്ദമുണ്ടക്കാൻ ഇടയുള്ളതോ ആയ കാര്യങ്ങളോട് 'നോ'പറയാൻ മടിക്കരുത്. നിങ്ങൾ ആദ്യം നിങ്ങളെ തന്നെ വേണം സ്നേഹിക്കാനും, പരിപാലിക്കാനും പഠിക്കാൻ. പ്രൊഫഷണൽ സഹായം തേടുക: സമ്മർദ്ദം താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നും, നിങ്ങൾക്ക് സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല എന്നും തോന്നിയാൽ ഒരു കൗൺസിലറെയോ സൈക്കോളജിസ്റ്റിനെയോ കാണാൻ മടിക്കരുത്. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുന്നത് ഒരു കുറവായി കാണേണ്ടതില്ല. മനസ്സിനെ സ്നേഹിക്കൂ മാനസിക സമ്മർദ്ദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ അത് ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കരുത്. നമ്മുടെ മനസ്സിനെ കേൾക്കാനും, പരിചരിക്കാനും പഠിക്കണം. നല്ല ഉറക്കം, അർത്ഥപൂർണമായ സംഭാഷണങ്ങൾ, സമയം ചിലവഴിക്കൽ, ഇതെല്ലാം തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ നിങ്ങളോട് തന്നെ കരുണ കാണിക്കുക, ആഴത്തിൽ ശ്വാസമെടുക്കുക. എന്നിട്ട്, ജീവിതത്തിന്റെ വെല്ലുവിളികളെ ശാന്തമായ മനസ്സോടെ അഭിമുഖീകരിക്കുക. കാരണം, ജീവിതം നമുക്ക് ആസ്വദിക്കാനുള്ളതാണ്, സമ്മർദ്ദത്തിലാകാനുള്ളതല്ല! തയ്യാറാക്കിയത് : ദിവ്യ കൃഷ്ണ , റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ് ആൻഡ് എബിഎ തെറാപ്പിസ്റ്, പ്രയത്‌ന ,കൊച്ചി.

UPDATES

  • കേരളത്തിൽ ബിജെപിയുടെ മീഡിയ-സോഷ്യൽ മീഡിയ പ്രഭാരിയായി അനൂപ് ആന്റണിയെ നിയമിച്ചു
  • കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി സി.കെ ഹരികൃഷ്ണൻ ചുമതലയേറ്റു.
  • വലിയമല ഐഎസ്ആർഒ സ്ഥലമേറ്റെടുപ്പ്: നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി ജി.ആർ. അനിൽ.
  • വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിര്; വിയോജിപ്പു രേഖപ്പെടുത്തണം: പാളയം ഇമാം...
  • സംസ്ഥാനത്ത് 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത...

സിനിമ

പെപ്പെയും കീർത്തി സുരേഷും ഒന്നിക്കുന്ന ‘തോട്ടം’; ടൈറ്റിൽ ടീസറും പോസ്റ്ററും പുറത്ത്

07-11-2025

ആന്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. തോട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമായാണ് ‘തോട്ടം’ എത്തുക എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ഫസ്റ്റ് പേജ് എന്റർടെയിൻമെന്റ്, എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്റെർടെയിനേർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി.അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആരോഗ്യം

സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.

09-11-2025

തിരുവനന്തപുരം : സൗജന്യ തോക്ക് രോഗ നിർണയ ക്യാമ്പ്. ചരിഷ്‌മ ബൈ റിവീൽ എന്ന ലേസർ ചികിത്സ രീതി അടിസ്ഥാനമാക്കിയ നൂതന സൗന്ദര്യവർദ്ധക ചികിത്സയുടെ ഭാഗമായുള്ള സൗജന്യ തോക്ക് രോഗ നിർണയ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണിവരെ മുറിഞ്ഞപാലം സ്കിൻ കെയർ സ്പെഷ്യാലിറ്റി സെൻ്ററിൽ നടക്കും. റിവീൽ ലൈസേഴ്സിൻ്റെ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്ന ചരിഷ്‌മ ബൈ റിവീൽ എന്ന നൂതന ലേസർ സംവിധാനം വഴി ഒരുക്കുന്ന ചികിത്സയുടെ ഭാഗമായുള്ള തോക്ക് രോഗ നിർണയ ക്യാമ്പ് ആണ് സംഘടിപ്പിക്കുന്നത് എന്ന് സ്‌കിൻ കെയർ സ്പെഷ്യാലിറ്റി സെന്ററിന്റെ സ്ഥാപകനും സീനിയർ ഡെർമറ്റോളജിസ്റ്റുമായ ഡോ. രാജേഷ് നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 04712558848 എന്ന നമ്പറിൽ ബന്ധപ്പെടുക.

ലൈഫ്‌സ്റ്റൈൽ

തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

02-04-2025

കെ-സ്മാർട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

വിദ്യാഭ്യാസം

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് ഓട്ടിസം അവബോധദിനം

04-04-2025

ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഗാനം ആലപിച്ചുകൊണ്ട് കലാവിസ്മയങ്ങൾക്ക് തുടക്കമിട്ടു. സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം വിവിധ ഗാനങ്ങൾ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്‍കി.

ബിസിനസ്സ്

മുത്തൂറ്റ് ക്യാപിറ്റലുമായി ചേർന്ന് 2025-ലെ മൂന്നാമത്തെ ഇന്ത്യൻ ബോണ്ട് മാർക്കറ്റ് ഇടപാട് പൂർത്തിയാക്കി ഗ്യാരന്റ്‌കോ .

08-11-2025

കൊച്ചി, 07 - 11 -2025: പ്രൈവറ്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഗ്രൂപ്പിന്റെ (പിഐഡിജി) ഭാഗമായ ഗ്യാരന്റ്‌കോ ഏഴ് മാസത്തിനുള്ളിൽ അവരുടെ മൂന്നാമത്തെ ഇന്ത്യൻ മൂലധന കമ്പോള ഇടപാട് പൂർത്തിയാക്കി. രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ, മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിന്റെ (എംസിഎസ്എൽ) 1.5 ബില്യൺ രൂപയുടെ ലിസ്റ്റ് ചെയ്ത ഗ്രീൻ ബോണ്ട് ഇഷ്യുവിന് ഭാഗികമായി ഗ്യാരണ്ടി നൽകിയാണ് ഇടപാട് യാഥാ‍ർത്ഥ്യമാക്കിയിരിക്കുന്നത്. ഗ്രാമീണ മേഖലയിലും, ചെറു പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകുന്നതിനായാണ് മുത്തൂറ്റ് ക്യാപിറ്റൽ ഈ ബോണ്ടിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുക. ഗ്യാരന്റ്‌കോയുടെ ഗ്യാരണ്ടിയോടെ, മുത്തൂറ്റ് ക്യാപിറ്റലിന്റെ ആദ്യ ഗ്രീൻ ബോണ്ടിന് ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിൽ നിന്ന് എഎ+ റേറ്റിംഗ് ലഭിച്ചു. ഈ ബോണ്ടുകൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാത്രമായാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ബാങ്കുകളെ ആശ്രയിക്കുന്നതിൽ നിന്ന് മാറി, സ്ഥാപന നിക്ഷേപകരിൽ നിന്നും, ആറ് വ‍ർഷം വരെ കാലാവധിയുള്ള ദീർഘകാല ഫണ്ടുകൾ സമാഹരിക്കാൻ എംസിഎസ്എല്ലിനെ ഈ ഇടപാട് സഹായിക്കും. സെപ്റ്റംബറിലെ തങ്ങളുടെ കെപിഐ ഗ്രീൻ ഇടപാടിന് പിന്നാലെ മറ്റൊരു ബോണ്ട് ഗ്യാരണ്ടി ഇടപാട് അതിവേഗം പൂർത്തിയാക്കാനായത് വിപണിയിലെ വളർച്ചയുടെ തെളിവാണെന്ന് ഗ്യാരന്റ്‌കോ ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് മാനേജിംഗ് ഡയറക്ടറും, പിഐഡിജി ഏഷ്യ ഹെഡ് ഓഫ് കവറേജുമായ നിഷാന്ത് കുമാർ പറഞ്ഞു. സുസ്ഥിര ഗതാഗത സംവിധാനത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ്, ഗ്യാരന്റ്‌കോയുമായുള്ള പങ്കാളിത്തമെന്ന് മുത്തൂറ്റ് ക്യാപിറ്റൽ സിഇഒ മാത്യൂസ് മാർക്കോസ് പറഞ്ഞു.

കൃഷി

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് ഏപ്രിൽ 10 നകം അപേക്ഷ നൽകണം.

02-04-2025

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല ഓഫീസ് പരിധിയിൽപ്പെട്ട തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകളിൽ തീർപ്പാകാതെ നിൽക്കുന്നവയിൽ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി 2025 ഏപ്രിലിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ തീരുവനന്തപുരം മേഖല ഓഫീസുകളിലോ ക്ഷേമനിധി അംഗങ്ങൾ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2325483 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ടൂറിസം

തിരുവനന്തപുരം വെള്ളനാട് സൈക്കോളജിക്കൽ തീം പാർക്ക്

06-04-2025

കേരളത്തിലെ തിരുവനന്തപുരത്തെ വെള്ളനാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സൈക്കോപാർക്ക്, ലോകത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ തീം പാർക്കാണ് . മനഃശാസ്ത്രം പ്രമേയമാക്കിയ ഒരു സവിശേഷ വിദ്യാഭ്യാസ വിനോദ പാർക്കാണ് ഇത് . ലോകത്തിലെ ആദ്യത്തെ മനഃശാസ്ത്ര-തീം എഡ്യൂടെയ്ൻമെന്റ് പാർക്കാണിത്. മൈൻഡ് ആൻഡ് ബ്രെയിൻ മ്യൂസിയങ്ങൾ, സാമൂഹ്യസാംസ്കാരിക മ്യൂസിയം, ആർട്ട് ഗാലറികൾ, ആകർഷകമായ വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സംവേദനാത്മക പ്രദർശനങ്ങൾ ഇവിടെ ഉണ്ട്. കുടുംബങ്ങൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് സൈക്കോപാർക്ക് പഠനത്തിനും മാനസികാരോഗ്യത്തിനുമുള്ള ഒരു കേന്ദ്രമാണ്. സംവേദനാത്മക പ്രദർശനങ്ങളിലൂടെയും ആകർഷകമായ അനുഭവങ്ങളിലൂടെയും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകൾ ആളുകൾക്ക് പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനും കഴിയുന്ന ഒരു സവിശേഷ അന്തരീക്ഷം സൃഷ്ടിക്കുക ആളുകളിൽ , ജിജ്ഞാസ ഉണർത്തുക, മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുക, വ്യക്തിഗത വളർച്ച വളർത്തുക എന്നിവയാണ് പാർക്കിന്റെ ലക്ഷ്യം. ഫോൺ : 9539240844